പന്തംകുളത്തി പ്രകടനം നടത്തി

തച്ചമ്പാറ : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വനിതാ പ്രവർത്തകരെ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഒരു പ്രകോപനവുമില്ലാതെ അതിക്രൂരമായി മർദ്ദിച്ചതിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി തച്ചമ്പാറ സെന്ററിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകുളത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് ഗിസാൻ ഉദ്ഘാടനം ചെയ്തു, നിയോജകണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ നവാസ്, ശശികുമാർ, തച്ചമ്പാറ മണ്ഡഡലം പ്രസിഡന്റ് റിയാസ് തച്ചമ്പാറ, നൗഷാദ്, പോൾ മാസ്റ്റർ, അസ്‌ലം, ജയ്സൻ, ലിറാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم