സ്നേഹ തണലൊരുക്കി ഒറ്റപ്പാലം നഗരസഭയുടെ സ്നേഹാരാമം പദ്ധതി പുരോഗതിയിൽ

 സനോജ് മന്ത്ര പറളി 
ഒറ്റപ്പാലം നഗരസഭയും, ശുചിത്വമിഷനും, വരോട് കെ പി എസ് എം എം വി എച്ച് എസ് സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും സംയുക്തമായി നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതിയുടെ പ്രവർത്തനം പുരോഗമിക്കുന്നു. സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് സ്നേഹതണൽ ഒരുക്കുന്നത്. വിശ്രമിക്കാനും, വിനോദത്തിനും സ്നേഹം പങ്കിടാനും സൗകര്യമൊരുക്കുന്ന സ്നേഹാരാമം പദ്ധതി സാധ്യമാക്കാൻ ഇനി 4 ദിവസം കൂടി. പാലപ്പുറം പത്തൊമ്പതാം മെയിലിൽ താമരക്കുളത്തിന് സമീപം ഹൈവേയോട് ചേർന്ന് സ്ഥാപിക്കുന്ന സ്നേഹാ രാമത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.മാലിന്യങ്ങൾ വലിച്ചെറിയുന്ന പൊതു ഇടമാണ് ഈ പ്രദേശം. പൂന്തോട്ടം നിർമ്മിക്കാനുള്ള ശ്രമം നഗരസഭ നടത്തി എങ്കിലും, തുടർ പരിപാലനമില്ലാതെ പൊന്തക്കാട് വളർന്ന് വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി ഈ പ്രദേശം മാറുകയായിരുന്നു. പൊന്തക്കാടുകൾ വെട്ടിതെളിച്ചപ്പോൾ മൂന്ന് ചാക്ക് മാലിന്യമാണ് ലഭിച്ചത്, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മുഴുവൻ മാലിന്യങ്ങളും നീക്കി.ബിയർ കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, ചെരുപ്പുകൾ, പൊട്ടിയ ചില്ല് കഷണങ്ങൾ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങൾ നഗരസഭ എടുത്തു മാറ്റുകയും ചെയ്തു.ചെടികൾക്കിടയിൽ തടം എടുക്കുന്ന പണി പൂർത്തിയായി.നിലം നിരപ്പാക്കി പുല്ലുകൾ ചെത്തിക്കോരി, ഫെൻസിംഗ് നടത്താനുള്ള സ്ഥലം അടയാളപ്പെടുത്തി. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ പുതിയ ചെടികൾ നടും, ഇരിപ്പിട സൗകര്യം ഒരുക്കും, വിശ്രമിക്കാനും വിനോദത്തിനുമായി ഊഞ്ഞാൽ സ്ഥാപിക്കും. തണൽമരം സംരക്ഷണത്തിന് തടം എടുക്കും. ആകർഷകമായ പ്രവേശന കവാടവും, അലങ്കാര വസ്തുക്കൾ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ വരും ദിവസങ്ങൾ നടത്തും.ജനുവരി ഒന്നിന് മാതൃകാ സ്നേഹാരാമം പദ്ധതി നഗരസഭ ചെയർപേഴ്സൺ കെ ജാനകിദേവി നാടിന് സമർപ്പിക്കും.

Post a Comment

أحدث أقدم