കലാസ്നേഹികൾക്ക് ആഹ്ലാദമായിതച്ചമ്പാറ പാലിയേറ്റീവ് യൂണിറ്റിന്റെ സ്നേഹരാവ് കലാസന്ധ്യ

തച്ചമ്പാറ :കിടപ്പു രോഗികളുടെ പരിചരണം ഉൾപ്പടെ നിരാലംബർക്ക് കൈത്താങ്ങാവാനുള്ള  പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം സംഘടിപ്പിച്ച സ്നേഹരാവ്-കലാസന്ധ്യ തച്ചമ്പാറ ദേശബന്ധു ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തി.ചാനൽ താരങ്ങളായ കിഷോർ, ശിവമുരളി എന്നിവർക്കൊപ്പം ഒരു കൂട്ടം കലാകാരന്മാർ അവതരിപ്പിച്ച പാട്ട്,നൃത്തം,കോമഡി സ്കിറ്റ് എന്നിവ കാണികൾക്ക് നവ്യാനുഭവമായി.കലാസാംസ്കാരിക പരിപാടികളും നാടൻപാട്ടും 
കലാസ്വാദകർ ഏറ്റെടുത്തു.
നടൻ കിഷോർ കലാസന്ധ്യയുടെ  ഔപചാരിക ഉദ്ഘാടനം നടത്തി.ചാണ്ടി തുണ്ടുമണ്ണിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി,
ജോർജ് തച്ചമ്പാറ,ബാവിക്ക, ചിന്നകുട്ടൻ,നൗഷാദ് ബാബു,ഹമീദ് ഹാജി,ഹരിദാസൻ മാസ്റ്റർ,ശരത് ബാബു, ഡോ.സുനിൽ രാജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
സാന്ത്വന പരിചരണം എന്ന മഹാദൗത്യം
വ്യവസ്ഥാപിതമായി നിറവേറ്റാൻ ലക്ഷ്യംവച്ചുള്ളതാണ്
തച്ചമ്പാറ സി.അച്യുതമേനോൻ സ്മാരക പാലിയേറ്റീവ് യൂണിറ്റ്.
വാർധക്യത്തിന്റെയും സങ്കീർണ രോഗപീഡകളുടെയും  നിസ്സഹായതയുടെയും
ജീവിതങ്ങൾക്ക്
തുണയേകാൻ,വിവിധ കർമ്മ പദ്ധതികളാണ് യൂണിറ്റിനു കീഴിൽ  ആലോചിക്കുന്നത്.
നിലവിൽ ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്.

Post a Comment

أحدث أقدم