ഒറ്റപ്പാലം പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ അമ്പലപ്പാറ മുതലപ്പാറ കാവിനു സമീപം വെച്ച് മുഖ്യ ലഹരി വില്പനക്കാരനും , മുൻപും കേസുകളിൽ പിടിയിലായിട്ടുള്ളയാളുമായ നൗഷാദ് വയസ്സ് 39, S/O അബ്ദുൾ റഹ്മാൻ, കൊരട്ടിയിൽ വീട്, പൂളക്കുണ്ട് , ഒറ്റപ്പാലം, പാലക്കാട് ജില്ല എന്നയാളെ 28.760 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു.ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. ഒറ്റപ്പാലം , ചെർപ്പുളശ്ശേരി , ഷൊർണൂർ മേഖലയിലെ ലഹരി വില്പന ശൃoഖലയിലെ മുഖ്യ കണ്ണിയാണ് പ്രതി. പ്രതി മുൻപും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രതി ജയിലിൽ നിന്നും ഇറങ്ങിയത്. പ്രതി വീണ്ടും ലഹരി വില്പന തുടരുകയായിരുന്നു. MDMA യുമായി അമ്പലപ്പാറ മുതലപ്പാറ കാവിനടുത്ത് മോട്ടോർ സൈക്കിളുമായി എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തു. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും, പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കി.പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ. എസ്.പി. ഹരിദാസ് ,പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ ഒറ്റപ്പാലം ഇൻസ്പെക്ടർ എം.സുജിത്ത്, സബ്ബ് ഇൻസ്‌പെക്ടർ ജയൻ.വി.ആർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒറ്റപ്പാലം പോലീസും , പാലക്കാട് ജില്ലാ പോലീസ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.
ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയ മുഖ്യ ലഹരി വില്പനക്കാരൻ MDMA യുമായി ഒറ്റപ്പാലത്ത് വീണ്ടും പിടിയിൽ .
The present
0
إرسال تعليق