വ്യാജരേഖയുണ്ടാക്കി ചികില്‍സാ പണം തട്ടിയ പ്രവാസിക്ക് കുവൈറ്റില്‍ 10 വര്‍ഷം തടവ്; 60 ലക്ഷം ദിനാര്‍ പിഴ

കുവൈറ്റ്: കുവൈറ്റില്‍ വ്യാജരേഖയുണ്ടാക്കി ചികില്‍സാ പണം തട്ടിയ പ്രവാസിക്ക് കുവൈറ്റില്‍ 10 വര്‍ഷം തടവ്. വിദേശ ചികില്‍സയ്ക്ക് പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന സഹായധനം വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്ത കേസിലാണ് വിധി.
കുവൈറ്റ് പൗരനായ സ്വദേശി ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ഈജിപ്തുകാരന്‍ വെട്ടിപ്പ് നടത്തിയത്. രണ്ടായിരത്തോളം രോഗികളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങളാണ് തട്ടിയെടുത്തത്.
കൂട്ടുനിന്ന ഉദ്യോഗസ്ഥനേയും കുവൈറ്റ് ക്രിമിനല്‍ കോടതി ജയില്‍ശിക്ഷയ്ക്കും പിഴയടയ്ക്കാനും ശിക്ഷിച്ചു.

Post a Comment

أحدث أقدم