വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ സഹപാഠികൾക്ക് നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ വിദ്യാലയത്തിലെ രണ്ട് സഹപാഠികൾക്കായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ജനുവരി 22 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് ബഹു. മണ്ണാർക്കാട് MLA അഡ്വ. എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ബഹു. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അവർകൾ നിർവഹിക്കുന്നു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രീത, സ്കൂൾ മാനേജർ ഡോ.കെ മാഫൂസ് റഹീം, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ചെയർമാൻ അബ്ദുള്ള പാറോക്കോട്ട് എന്ന കുഞ്ഞാൻ, പൊതുവിദ്യാഭ്യാസ ജോ. ഡയറക്ടർ എ.അബൂബക്കർ, മണ്ണാർക്കാട് DYSP വി. എ കൃഷ്ണദാസ്, അലനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി സജ്ന സത്താർ, എടപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് കെ കബീർ മാസ്റ്റർ, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം സലിം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയരാജൻ നാമത്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ മറ്റു പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

أحدث أقدم