കല്ലടിക്കോട്:കരിമ്പ ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടം ജനുവരി 16ന് പകൽ 11:00 മണിക്ക് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ,സ്കൂൾ പ്രധാനധ്യാപകൻ സന്തോഷ് കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.എംഎൽഎ അഡ്വക്കേറ്റ് കെ ശാന്തകുമാരി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷയാവും.
കെട്ടിടോദ്ഘാടന ചടങ്ങ് വിജയകരമാക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കെ.കോമള കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ ഭരണസമിതി അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും,അധ്യാപക പ്രതിനിധികളും,
പിടിഎ എം പി ടി എ എസ് എം സി കമ്മറ്റികളിലെ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.വിദ്യാകിരണം നവകേരളം പദ്ധതിയിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ചതാണ് സ്കൂളിന്റെ പുതിയ കെട്ടിടം.സ്വാഗതസംഘം രൂപീകരണ യോഗത്തിൽ
പ്രധാനധ്യാപകൻ സന്തോഷ് കുമാർ സ്വാഗതവും പിടി എ പ്രസിഡൻറ് മുഹമ്മദ് ഇസ്മായിൽ നന്ദിയും പറഞ്ഞു.
إرسال تعليق