എംഎൽഎയുടെ 2022- 23 ആസ്തി വികസന ഫണ്ടിൽ,കാഞ്ഞിരപ്പുഴ വ്യൂ പോയന്റിൽ ഹൈമാസ് ലൈറ്റ്

തച്ചമ്പാറ:ഗ്രാമപഞ്ചായത്തിലെ പിച്ചളമുണ്ട വ്യൂ പോയന്റ് സമീപമുള്ള സെന്റ് ജോസഫ്
ചർച്ചിനോട് ചേർന്ന്
എംഎൽഎയുടെ ആസ്തി വികസന ഫണ്ട്
 ഉപയോഗിച്ചു നിർമിച്ച
എൽഇഡി മിനി മാസ്സ് ലൈറ്റ് നാടിന് സമർപ്പിച്ചു.കുറച്ചു നാളുകളായി മദ്യപൻമാരും സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാകുകയായിരുന്ന ഇവിടം,പ്രകാശം പരന്നതോടെ നാട്ടുകാർക്കും അനുഗ്രഹമായി. എം.എൽ.എ അഡ്വ.കെ. ശാന്തകുമാരി ഉദ്ഘാടനം നടത്തി.
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി,വാർഡ് മെമ്പർ ജയ ജയപ്രകാശ്,
തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم