തിരുനാരായണപുരം : കുറുവട്ടൂർ എ .എൽ.പി.സ്കൂളിലെ ഓർമ്മച്ചെപ്പ് 2023 പൂർവ്വവിദ്യാർത്ഥി സംഗമ പരിപാടി വർണ്ണാഭമായി. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് മെമ്പർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ പ്രധാനാദ്ധ്യാപിക മീനാക്ഷി സ്വാഗതം ആശംസിച്ചു. എഴുത്തുകാരനും, പൂർവ്വ വിദ്യാർത്ഥിയുമായ പി.ബാലമുകുന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. യു. ശങ്കരൻ മുഖ്യതിഥിയായ പരിപാടിക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് മെമ്പർ പത്മപ്രിയ, കലാനിലയം ബാലകൃഷ്ണൻ , മുൻഅധ്യാപിക ലക്ഷ്മിദേവി, പി.ടി.എ.പ്രസിഡന്റ് ഗിരിജദേവി , ഓപ്പത്ത് ബാലകൃഷ്ണൻ മാസ്റ്റർ , കോങ്കുടി രാധാകൃഷ്ണൻ , തുടങ്ങിയവർ ആശംസകളർപ്പിച്ചു. അധ്യാപകൻ കൃഷ്ണപ്രസാദ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാവിരുന്ന് അരങ്ങേറി.
കുറുവട്ടൂർ എ .എൽ.പി.സ്കൂളിലെ ഓർമ്മച്ചെപ്പ് 2023 പൂർവ്വവിദ്യാർത്ഥി സംഗമ പരിപാടി വർണ്ണാഭമായി
The present
0
إرسال تعليق