ശ്രീകൃഷ്ണപുരം,,2024-25 വർഷത്തെ വാർഷിക പദ്ധതിയുടെ കരട് പദ്ധതികൾ ചർച്ച ചെയ്യുന്നതിനും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതി നുമായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർക്ക് പുറമേ ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമ പഞ്ചായത്തുകളിലെ മെമ്പർമാർ, ജില്ലാ പഞ്ചായത്തു മെമ്പർമാർ എന്നിവരാണ് ഗ്രാമസഭയിൽ പങ്കെടു ക്കേണ്ടത്.ബ്ലോക്ക് ഗ്രാമസഭ ഉദ്ഘാ ടനം മുൻ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിർ വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻറ് സുനിത ജോസഫ് അധ്യക്ഷ യായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റു മാരായ സി.രാജിക, കെ.ജയലക്ഷ്മി, പി.ജയശ്രി, കെ.പ്രേമലത, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം.സൈയ്താലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.സുബ്രഹ്മണ്യൻ, വി.കെ.രാധിക, സുമിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.അരവിന്ദാ ക്ഷൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.പ്രജീഷ് കുമാർ, സെക്രട്ടറി ജി. വരുൺ എന്നിവർ സംസാരിച്ചു.ജനറൽ വിഭാഗത്തിൽ 2.39 കോടി, സി.എഫ്.സി ഗ്രാൻ്റ് 98.9 ലക്ഷം, പട്ടികജാതി വിഭാഗം 1.8 കോടി, പട്ടികവർഗ്ഗ വിഭാഗം 1.91 ലക്ഷം എന്നിങ്ങനെയുള്ള സംസ്ഥാന പദ്ധതി വിഹിതം ഉൾപ്പെടുത്തിയാണ് വിവിധ പദ്ധതികൾ തയ്യാറാക്കുന്നത്.
2024-25 വാർഷിക പദ്ധതി ചർച്ച ക്കായിശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേർന്നു
The present
0
إرسال تعليق