വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി

തൃശ്ശൂര്‍: കൊഴുക്കുള്ളിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട യുവാവിനായി അന്വേഷം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃശ്ശൂര്‍ എക്‌സൈസ് റേയ്ഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ഇന്നു രാവിലെ സ്ഥലത്തെത്തിയത്.

ഈ സമയം ബൈക്കില്‍ വീട്ടിലേക്ക് വന്ന വീട്ടുടമ റിക്‌സണ്‍ എക്‌സൈസ് സംഘത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എക്‌സൈസ് സംഘം വീട്ടില്‍ കയറി പരിശോധിച്ചപ്പോഴാണ് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് കണ്ടെത്തിയത്.

റിക്‌സണ്‍ ഒറ്റക്കായിരുന്നു വീട്ടില്‍ താമസം. രാത്രി നിരവധി പേര്‍ ബൈക്കുകളില്‍ വന്നു പോകുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

أحدث أقدم