ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനാഘോഷം നവ്യാനുഭവമാക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി. സ്കൂൾ

എടത്തനാട്ടുകര: ഇന്ത്യയുടെ 75-ആം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ്‌ എം.പി നൗഷാദ്‌ ദേശീയ പതാക ഉയർത്തി. പതാക ഗാനം, ദേശഭക്തിഗാനാലപനം എന്നിവയും നടന്നു. റിപ്പബ്ലിക്‌ ദിന ക്വിസ്‌ മത്സര വിജയികൾക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരങ്ങൾ കൈമാറി. പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ പി മൂസ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ലുഖ്മാൻ, എം മുസ്തഫ, സ്റ്റാഫ് സെക്രട്ടറി.സി മുഹമ്മദാലി എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, പി നബീൽ ഷാ എന്നിവർ സംബന്ധിച്ചു.

Post a Comment

أحدث أقدم