പഞ്ചായത്ത്‌ മെമ്പർക്ക് സ്വന്തമായി ഒരു കലണ്ടർ. ഗ്രാമസഭ ചേർന്നതോടൊപ്പം നവവത്സരാഘോഷവും നടത്തി

കരിമ്പയിലെ 14 ആം വാർഡ് മെമ്പർക്കുള്ള സ്ഥാനം,ജനങ്ങളുടെ മനസ്സിലാണ്.വാർഡ് മെമ്പറായാൽ ഇങ്ങനെ വേണം എന്നാണ് നാട്ടുകാരുടെ അഭിപ്രായം.മോഹനേട്ടൻ എന്ന് എല്ലാവരും സ്നേഹപൂർവ്വം വിളിക്കുന്ന വാർഡ് മെമ്പർ കെ.മോഹൻദാസ് 
പല പദ്ധതി പ്രവർത്തനങ്ങളും നടത്തുന്നത് സ്വന്തം നിലക്കാണ്.
ജനക്ഷേമം ആണ് പൊതുപ്രവർത്തനത്തിന്റെ ഉദാത്തമായ മാതൃക എന്ന്, രാപ്പകൽ ഭേദമന്യേ 
പ്രവർത്തി കൊണ്ട് തെളിയിച്ച കെ.മോഹൻദാസ് വ്യത്യസ്തമായ പല പ്രവർത്തനങ്ങളും നടത്തിയാണ് ജന മനസ്സിൽ ഇടം നേടുന്നത്.പഞ്ചായത്തിന്റെ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി പുതു വർഷ കലണ്ടർ പുറത്തിറക്കി.മൂന്നു വർഷമായി പുതുവർഷ കലണ്ടർ പുറത്തിറക്കാറുണ്ട്. ഇതോടനുബന്ധിച്ച് നടന്ന ഗ്രാമ സഭയുടെയും കലണ്ടർ പ്രകാശനത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു.
ജയ വിജയൻ അധ്യക്ഷനായി.

Post a Comment

أحدث أقدم