എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ വരൾച്ച കാലങ്ങളിൽ ജല ദൗർലഭ്യം നേരിടാറുണ്ട്. ജലക്ഷാമം കാരണം അധ്യയനം മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഈ കുറവ് പരിഹരിക്കുന്നതിന് വിദ്യാലയത്തിന് ഒരു കുടിവെള്ള പദ്ധതി അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട്‌അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താറിനും വാർഡ് അംഗം അലി മഠത്തൊടിക്കും വിദ്യാലയത്തിലെ നല്ലപാഠം ക്ലബ്ബ് വളണ്ടിയർമ്മാർ നിവേദനം നൽകി. പി.ടി.എ വൈസ് പ്രസിഡന്റ് പി.പി ഉമ്മർ പി.ടി.എ അംഗങ്ങളായ അലി വെള്ളേങ്ങര, എം മുസ്തഫ നല്ലപാഠം കോ-ഓർഡിനേറ്റർമ്മാരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ അധ്യാപകരായ കെ.എം ഷാഹിന സലീം, ഐ ബേബി സൽവ, കെ.പി ഫായിഖ് റോഷൻ, എൻ ഷാഹിദ് സഫർ നല്ലപാഠം സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർമ്മാരായ കെ മുഹമ്മദ് റയ്ഹാൻ, കെ.പി ഇഷ നസീർ എന്നിവർ സംസാരിച്ചു. വരൾച്ച കാലങ്ങളിൽ വർഷങ്ങളായി ജലക്ഷാമം നേരിടുന്ന വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന് പുതിയ കുടിവെള്ള പദ്ധതി അനുവദിക്കാമെന്നും അയത് മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകി.
വരൾച്ച കാലങ്ങളിൽ വിദ്യാലയത്തിലെ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് അലനല്ലൂർ പഞ്ചായത്തിന് നിവേദനം നൽകി
The present
0
إرسال تعليق