വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സംഘടിപ്പിച്ച പ്രകൃതിപഠന ക്യാമ്പ്‌ സമാപിച്ചു

എടത്തനാട്ടുകര :വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈലൻറ് വാലി നാഷണൽ പാർക്കിൽ പ്രകൃതിപഠന ക്യാമ്പ്‌ സംഘടിപ്പിച്ചു. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ വേണ്ടിയാണ് പ്രകൃതി പഠന ക്യാമ്പ് സഘടിപ്പിച്ചത്. പരിപാടി വൈൽഡ്‌ ലൈഫ്‌ അസിസ്റ്റന്റ്‌ പി.എ നിഷ ഉദ്ഘാടനം ചെയ്തു. "വനവും വന്യജീവിയും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത "എന്ന വിഷയത്തിൽ വൈൽഡ് ലൈഫ്അസിസ്റ്റന്റ് ക്ലാസെടുത്തു. സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി കാടിന്റെ വിവിധ ഭാഗങ്ങളും കാട്ടാറുകളും സന്ദർശിച്ചു. "പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം " എന്ന വിഷയത്തിൽ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ കെ.ഒ ജമാലുദ്ദീൻ ക്ലാസെടുത്തു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പറമ്പിക്കുളം ടൈഗർ റിസർവ് , വട്ടവട പാമ്പാടും ചോല നാഷണൽ പാർക്ക് എന്നിവിടങ്ങളിലേക്കും ഈ വർഷം പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അധ്യാപകരായ എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി. ഫായിഖ് റോഷൻ, എം അജ്‌ന ഷെറിൻ, കെ ഷംസാദ്‌ ബീഗം വിദ്യാർത്ഥി പ്രതിനിധികളായ ടി ഇസ നൗഷാദ്‌, വി.ടി അൽമിഷ്‌, കെ മുസ്തഫ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم