എൻ.ഹംസ സ്മാരക രാഷ്ട്ര സേവാ പുരസ്‌കാരം തീർത്ഥ സുഭാഷിന്

മണ്ണാർക്കാട്:ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന എൻ.ഹംസയുടെ ഓർമക്കായി ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷൻ തലത്തിൽ ഏർപ്പെടുത്തിയ എൻ ഹംസ സ്മാരക രാഷ്ട്ര സേവന പുരസ്‌കാരത്തിന് പിന്നണി ഗായികയും കുണ്ടൂർക്കുന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയുമായ തീർത്ഥ സുഭാഷിനെ തെരഞ്ഞെടുത്തതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ അറിയിച്ചു.
അജ്മാൻ കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സ്പോൺസർ ചെയ്യുന്ന 5000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരമാണ് റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി എൻ. ഹംസയുടെ സ്മരണാർത്ഥം നൽകുന്നത്.ചെറുപ്രായത്തിലെ അനിതരസാധാരണമായ ഗാനാലാപന വൈഭവംകൊണ്ട് ശ്രദേയയായ തീർത്ഥ ഒട്ടേറെ സിനിമകളിലും ആൽഭങ്ങളിലും പാടിയിട്ടുണ്ട്.
തന്റെ സ്വത്വസിദ്ധമായ ആലാപന മികവിവിനാൽ ജനഹൃദയങ്ങളെ സ്വാധീനിച്ച തീർത്ഥയുടെ സവിഷേശ കഴിവിനെ ആദരിച്ചു കൊണ്ടാണ് ഈ വർഷത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കുണ്ടൂർക്കുന്ന് വി പി എ യു പി സ്‌കൂളിൽ ഏഴാംക്ലാസിൽ പഠിക്കുന്ന തീർത്ഥക്ക് ഇതോടകം നിരവധി പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്.
അധ്യാപകനായ പുത്തില്ലത്ത് സുഭാഷിന്റെയും ശൈലജയുടെയും മകളാണ് തീർത്ഥ.

Post a Comment

أحدث أقدم