മണ്ണാർക്കാട്: ചങ്ങലീരി ഇർഷാദ് ഹൈസ്കൂളിലെ പൂർവവിദ്യാർഥി സംഗമം 'ഇഹ്‌സാൻ -2023 (ഇർശാദ് ഹൈസ്കൂൾ അലുംനി നെറ്റ്‌വർക്ക്)' സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് വൈസ് ചെയർമാൻ അബൂ ബിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ അഹമ്മദ് സഈദ്, മാനേജർ അബ്ദുൽ ജബ്ബാർ, സെക്രട്ടറി സുബൈർ പടുവിൽ, അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.അലുംനി അസോസിയേഷൻ കൺവീനറായി ഫാരിസ് മുഹമ്മദിനെ തെരഞ്ഞെടുത്തു.വിവിധ ബാച്ചുകളിൽ നിന്നായി നൂറോളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.അധ്യാപകരായ രേണുക, സജിമി,രജിത,നബീൽ അസ്ഹരി തുടങ്ങിയവർ സംസാരിച്ചു.
ചങ്ങലീരിഇർഷാദ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
The present
0
إرسال تعليق