2016ൽ പഠാൻകൊട്ട് ഭീകരാക്രമണ ത്തിൽ വീര മൃത്യു വരിച്ച ലഫ് കേണൽ ഇ.കെ. നിരഞ്ജനെ ജന്മനാട് അനുസ്മ രിച്ചു.എളമ്പുലാശ്ശേരി മഹാത്മാഗാന്ധി ചാരിറ്റബിൾ ആൻഡ് എജുക്കേഷൻ ട്രസ്റ്റും കടമ്പഴിപ്പുറം ബ്ലോക്ക് എക്സ് സർവീസ് ലീഗ് കമ്മിറ്റിയും സംയുക്ത മായി അനുസ്മരണ സമ്മേളനം നട ത്തി എളമ്പുലാശ്ശേരി സെൻററിൽ നിന്നും നിരഞ്ജൻ സ്മൃതി മണ്ഡപത്തി ലേക്ക് കാരാകുറുശ്ശി ഗവൺമെൻറ് ഹൈസ്കൂളിലെ എസ് പി സി കേഡറ്റു കളും, വിമുക്തഭടന്മാരും, നിരഞ്ജൻ ഐടിഐ യിലെ വിദ്യാർത്ഥികളും, നാട്ടുകാരും, കരുണാകര എ യുപി സ്കൂളിലെ ബാൻഡ് സെറ്റിന്റെ അക മ്പടിയോടുകൂടി റൂട്ട് മാർച്ച് നടത്തി.നിരഞ്ജൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം നടന്ന അനു സ്മരണ സമ്മേളനം വി. കെ. ശ്രീക ണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു . കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ഹനീഫ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സുനിതാ ജോസഫ്,നിരഞ്ജന്റെ കുടും ബാംഗങ്ങളായ ഇ.കെ. സേതുമാധവൻ
ഇ.കെ.ഹരികൃഷ്ണൻ,ദേവൻ പാലൂർ
വാർഡ് മെമ്പർ കെ. രജിത, നിരഞ്ജൻ ഐടിഐ പ്രിൻസിപ്പൽ പ്രജിത്ത്, സുബേദാർ അനിൽകുമാർ,സി.എസ് ശോഭ,സനോജ്മാസ്റ്റർ,സുരേഷ് തെ ങ്ങിൻതോട്ടം,ശിവശങ്കരൻ അരി ക്കുഴി,എ.കെ.കുമാരൻ,വി.ഇ.ശ്രീനിവാസൻ,ഉണ്ണികൃഷ്ണൻ കിഴക്കേക്കര തുടങ്ങിയവർ അനുസ്മരണ പ്രഭാ ഷണം നടത്തി.ട്രസ്റ്റ് ചെയർമാൻ പി .ഹരിഗോവിന്ദൻ സ്വാഗതവും എക്സ് എക്സ്സർവ്വീസ് ലീഗ് സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാർ വെമ്മര ത്തിൽ നന്ദിയും രേഖപ്പെടുത്തി.
إرسال تعليق