എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ എം എൽ പി സ്കൂളിലെ ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ ചേർത്ത് സംയുക്ത ഡയറി തയ്യാറാക്കി. കുട്ടികൾ മാതൃഭാഷയിൽ നേടിയ മികവിന്റെ തെളിവാണ് സംയുക്ത ഡയറി.കുട്ടികളുടെ അനുഭവങ്ങൾക്ക് ആശയ പ്രകാശനത്തിനുള്ള നല്ലൊരു അവസരമാണ് ഇതിലൂടെ സാധ്യമായത്. കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കുന്നതിനും വളരെയധികം സഹായകമായി. സംയുക്ത ഡയറി മണ്ണാർക്കാട് എംഎൽഎ അഡ്വ.എൻ ഷംസുദ്ദീൻ പിടിഎ പ്രസിഡന്റ് എം.പി നൗഷാദിന് നൽകി പ്രകാശനം ചെയ്തു. പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയരാമൻ നാമത്ത്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,സി അബൂബക്കർ, ജില്ലാ പഞ്ചായത്തംഗം എം മെഹർബാൻ ടീച്ചർ, വാർഡ് മെമ്പർ അലി മഠത്തൊടി, പ്രധാന അധ്യാപകൻ സി ടി മുരളീധരൻ,പിടിഎ വൈസ് പ്രസിഡന്റ് പി മൂസ മറ്റു പിടിഎ അംഗങ്ങളും ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു.
വട്ടമണ്ണപ്പുറം എ എം എൽ പി സ്കൂൾ തയ്യാറാക്കിയ സംയുക്ത ഡയറികൾ പ്രകാശനം ചെയ്തു
The present
0
إرسال تعليق