തച്ചമ്പാറ: മുതുകുറുശ്ശി ശ്രീകിരാതമൂർത്തി - ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സത് സംഗവും അനുഗ്രഹ പ്രഭാഷണവും നടന്നു.വാദ്യഘോഷത്തിന്റെ യും താലപ്പൊലിയുടേയും അകമ്പടിയോടെ പൂർണ്ണ കുംഭം നൽകി കൊണ്ടാണ് ബ്രഹ്മർഷി മോഹൻജിക്ക് ക്ഷേത്രത്തിലേക്കുള്ള സ്വീകരണം നൽകിയത്. ഏപ്രിൽ 16 മുതൽ 24 വരെയുള്ള നവീകരണ കലശ പൂജകൾ നടത്തുവാൻ തീരുമാനിച്ചതിനോട് അനുബന്ധിച്ചാണ് ലോകാരാധ്യനായ ബ്രഹ്മർഷി മോഹൻജി ക്ഷേത്രദർശനത്തിനായി എത്തിയത്.
ക്ഷേത്ര ദർശനത്തിനുശേഷം മീനൂട്ട്, വൃക്ഷത്തെ നടീൽ എന്നിവയും ക്ഷേത്രത്തിൽ പുതിയതായി ആരംഭിക്കുന്ന വെബ് സൈറ്റ് ഉദ്ഘാടനവും അദ്ദേഹത്തിന്റെ സത് സംഗവും,അനുഗ്രഹ പ്രഭാഷണവും നടന്നു. പരിപാടിയിൽ വി കെ രമേശ് അധ്യക്ഷത വഹിച്ചു
إرسال تعليق