പവിത്രമായ വിവാഹ ചടങ്ങിൽ പേക്കൂത്തുകൾ നടത്തുന്നവർ ഇത് കാണുക മംഗല്യനിധിയിലേക്ക്,കാൽലക്ഷം സംഭാവനയായി നൽകിനവ ദമ്പതികൾ.മാതൃക ദമ്പതികൾക്ക് ആശംസയുമായി അതിഥികൾ.

ഒറ്റപ്പാലം :കതിർമണ്ഡപത്തിലും കാരുണ്യത്തിന്റെ കരുതലൊരുക്കി
ഇന്ന് വിവാഹിതനായ സൂരജ് കൃഷ്ണനും പ്രതിശ്രുത വധു അനുവിന്ദയും.നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിനായുള്ള 
ദയ മംഗല്യ ദീപം പദ്ധതിയിലൂടെ ഫെബ്രുവരി 4 ന് കതിർ മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്ന, പുലാപ്പറ്റ സ്വദേശിനിയുടെ വിവാഹത്തിലേക്കാണ് സൂരജ് 25000 രൂപ സംഭാവന നൽകിയത്. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് ചെക്ക് ഏറ്റുവാങ്ങി .
സൂരജിന്റെ വിവാഹത്തിനെത്തിയവരെയെല്ലാം ഈ സ്നേഹ പ്രവൃത്തി സന്തോഷിപ്പിച്ചു.
പട്ടാമ്പി കൊപ്പം പുലാശേരിയിലെ
അധ്യാപക ദമ്പതികളായ 
രാമകൃഷ്ണൻ-ശ്രീജ എന്നിവരുടെ ഏക മകനായ സൂരജ് എറണാകുളം വൈറ്റില സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജരാണ്.സാമൂഹ്യ സേവനം ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് 
സൂരജ്.സൂരജിന്റെ പ്രതിശ്രുത വധു അനുവിന്ദ ഉണ്ണിക്കും മിന്നുകെട്ടിയവന്റെ ഈ പുണ്യപ്രവർത്തിയിൽ ആഹ്ലാദം. 
കോട്ടായി ചെറുകുളം സ്വദേശി മുൻ പഞ്ചായത്ത് സെക്രട്ടറിയുമായ അഡ്വ.ഉണ്ണിക്കുമാരൻ- എൻ വിനോദ ദമ്പതികളുടെ പുത്രിയാണ് അനുവിന്ദ.
      പെൺമക്കളെ കെട്ടിച്ചയയ്ക്കാൻ സമൂഹത്തിനു മുന്നിൽ കൈ നീട്ടേണ്ടിവരുന്ന നിരാലംബ കുടുംബങ്ങളെ സഹായിക്കാൻ ദയ ആവിഷ്ക്കരിച്ച പദ്ധതിയാണ് ദയ മംഗല്യദീപം.5 പവന്റെ സ്വർണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളുമാണ് ഈ പദ്ധതിയിലൂടെ ദയ സമ്മാനിക്കുന്നത്.
ദയ മംഗല്യദീപം പദ്ധതിയിലൂടെയുള്ള 19-ാമത് വിവാഹമാണ് ഫെബ്രുവരി 4 ന് നിശ്ചയിച്ചിരിക്കുന്നത്. സൂരജ് കൃഷ്ണ കാണിച്ച കനിവിന്റെ ഈ മാതൃക ആവർത്തിക്കപ്പെട്ടെങ്കിൽ നിരവധി നിർധന യുവതികളുടെ അമ്മമാരുടെ ആധി ഇല്ലാതാവും.
വിവാഹത്തോടനുബന്ധിച്ച് ഏറെ മഹത്തരമായൊരു പുണ്യ പ്രവൃത്തി നടപ്പിലാക്കിയ സൂരജ് കൃഷ്ണയെ
ദയസാരഥികൾ മംഗല്യ പന്തലിലെത്തി അനുമോദനം അറിയിച്ചു.
ദയ ചാരിറ്റബിൾ ട്രസ്റ്റ്
ചെയർമാൻ ഇ.ബി.രമേഷ്,ട്രസ്റ്റി മോഹൻദാസ് മഠത്തിൽ, വൈസ് ചെയർ പേഴ്സൺ ഷൈനി രമേഷ് അഡ്വൈസറി ബോർഡ് അംഗങ്ങളായ മധു കാവശ്ശേരി, സുജിത്ത് പല്ലശ്ശന, ജലജ മോഹൻദാസ്, അജേഷ് കെ.എ,മുരുകൻ കൊടുവായൂർ,വിജയൻ കരുമാനാംകുറുശ്ശി എന്നിവർ നവദമ്പതികൾക്ക് മംഗളങ്ങൾ നേർന്ന് സംസാരിച്ചു.സംഭാവന തുകയുടെ ചെക്ക് കതിർ മണ്ഡപത്തിൽ ദയ സാരഥികൾ ഏറ്റുവാങ്ങി

Post a Comment

أحدث أقدم