സ്വരലയ വിജയ ജയരാജ് പുരസ്‌കാരം പിന്നണി ഗായകൻശ്രീകാന്തിന്

പാലക്കാട്: അകാലത്തിൽ അന്തരിച്ച പ്രിയതമ വിജയ ജയരാജിന്റെ ഓർമക്കായി ബി.ജയരാജ്, സ്വരലയയിലൂടെ ഏർപ്പെടുത്തിയ വാർഷിക പുരസ്‌കാരമായ സ്വരലയ വിജയ ജയരാജ് പുരസ്‌കാരം 2023 പ്രസിദ്ധ പിന്നണി ഗായകനായ ശ്രീകാന്തിന് സമർപ്പിച്ചു.സ്വരലയ സമന്വയം 2023 നൃത്ത സംഗീതോത്സവത്തിന്റെ പത്താം ദിനവേദിയിൽ പി.പി.സുമോദ് എം.എൽ.എ.പുരസ്കാരഫലകം കൈമാറി. സ്വരലയ സെക്രട്ടറി ടി.ആർ.അജയൻ പ്രശസ്തിപത്രം വായിച്ചു.സ്വതസിദ്ധമായ ശൈലികൊണ്ട്,മലയാള സിനിമാഗാനരംഗത്ത് അതുല്യമായ സർഗ്ഗസംഭാവനകൾ നൽകിയ ഗായകനാണ് ശ്രീകാന്ത് എന്ന് സ്വരലയ വിലയിരുത്തി.സുബൈദ ഇസ്‌ഹാഖ്‌ പ്രശസ്തി പത്രം സമർപ്പിച്ചു.പ്യാരേലാൽ മാനേജിംഗ് ഡയറക്ടർ മോത്തിലാൽ ഗോയൽ അംഗവസ്ത്രം അണിയിച്ചു. ബി.ജയരാജ് പുരസ്കാരത്തുകയായ 25000/- രൂപ കൈമാറി.
പി.പി.സുമോദ് എം.എൽ.എ., സുബൈദ ഇസ്‌ഹാഖ്‌,മോത്തിലാൽ ഗോയൽ,ബി.ജയരാജ് എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ശേഷം ശ്രീകാന്ത് മറുമൊഴി പറഞ്ഞു. എൻ.കൃഷ്ണമൂർത്തി,പ്രസാദ് മാത്യു എന്നിവർ അതിഥികളെ ആദരിച്ചു. സ്വരലയ പ്രസിഡന്റ്‌ എൻ.എൻ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷന് പ്രൊഫ: സി.സോമശേഖരൻ സ്വാഗതവും പി.വസന്ത് നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم