ചിറക്കൽപ്പടി :മലങ്കര കാത്തലിക്ക് അസോസിയേഷൻ (എം.സി.എ) കരിമ്പ,ചിറയ്ക്കൽപടി യൂണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ പതാക പ്രയാണം നടത്തി.മൂവാറ്റുപുഴ ഭദ്രാസന വികാരി ജനറാൾ
മോൺ.തോമസ് ഞാറക്കാട്ട് കോർഎപ്പിസ്കോപ്പ എം സി എ സീനിയർ മെമ്പർ എബ്രഹാം പൊയ്കമണ്ണിലിന് പേപ്പൽ ഫ്ലാഗ് കൈമാറി.ചിറയ്ക്കൽപടി സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ നിന്നും കരിമ്പ നിർമ്മലഗിരി പള്ളിയിലേക്കുള്ള പതാക പ്രയാണത്തിൽ എംസിഎ രൂപത ജനറൽ സെക്രട്ടറി സജീവ് ജോർജ് ,കരിമ്പ യൂണിറ്റ് പ്രസിഡണ്ട് ജോർജ് ജേക്കബ് ചെമ്പകശ്ശേരി,ചിറക്കൽപ്പടി യൂണിറ്റ് പ്രസിഡണ്ട് കുര്യാക്കോസ് തെറ്റിക്കോട്ടിൽ എന്നിവർ അനുഗമിച്ചു.നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന പതാക പ്രയാണത്തിൽ എം സി വൈ എം അംഗങ്ങളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.തച്ചമ്പാറ സെന്ററിലും ചിറക്കൽപടിയിലും ഫ്ലാഷ് മോബ് നടത്തി.
നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളിയിൽ പതാക കരിമ്പ മേഖല വികാരി ഫാദർ ജൊവാക്കീം പണ്ടാരംകുടിയിൽ ഏറ്റുവാങ്ങി.മൂവാറ്റുപുഴ രൂപത വികാരി മോൺ. തോമസ് ഞാറക്കാട്ട് കോർഎപ്പിസ്കോപ്പ കൊടി ഉയർത്തിയതോടെ ദൈവാലയ മൂറോൻ കൂദാശയ്ക്കും തിരുനാൾ ആചരണത്തിനും ആരംഭം കുറിച്ചു. എം സി എ കരിമ്പ മേഖല വൈദിക ഉപദേഷ്ടാവ് വെരി.റവ ഫാ. ചെറിയാൻ ചെന്നിക്കര ,കരിമ്പ ഇടവക വികാരി വെരി റവറന്റ് ഫാദർ ഐസക്ക് കോച്ചേരി,ചിറക്കൽപ്പടി ഇടവക വികാരി റവ ഫാ.ക്ലീറ്റസ് കിഴക്കൂടൻ എന്നിവർ സന്നിഹിതരായിരുന്നു.
മലങ്കര കാത്തലിക്ക് അസോസിയേഷൻ (എം.സി.എ) കരിമ്പ,ചിറയ്ക്കൽപടി യൂണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പതാക പ്രയാണത്തിനിടെ തച്ചമ്പാറയിൽ നടത്തിയ ഫ്ലാഷ് മോബ്
إرسال تعليق