കല്ലടിക്കോട്: യു.ഡി.എഫ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിചാരണ സദസ്സ് സംഘടിപ്പിച്ചു. കല്ലടിക്കോട് ദീപജങ്ക്ഷനിൽ നടന്ന യോഗം എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.എസ്.ശശികുമാർ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. വി.കെ.ശ്രീകണ്ഠൻ എം.പി,സി.ചന്ദ്രൻ, ഡി.സി.സി പ്രസിഡൻറ് എ.തങ്കപ്പൻ, കെ.എ.തുളസി, മരക്കാർ മാരായമംഗലം, പി.ബാലഗോപാൽ, ടി.എ.സിദ്ദിഖ്, പുരുഷോത്തമൻ, സലാം തറയിൽ, നിസാമുദ്ധീൻ പൊന്നംകോട് എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിചാരണ സദസ്സ് സംഘടിപ്പിച്ചു.
The present
0
إرسال تعليق