കാഞ്ഞിരപ്പുഴ :വോയിസ് ഓഫ് ഡിസേബിൾഡ് ജില്ല കമ്മിറ്റി സാമൂഹ്യപ്രവർത്തകൻ ശ്രീധരൻ അട്ടപ്പാടിയെ ആദരിച്ചു. കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ നടന്ന ചടങ്ങിൽ മണ്ണാർക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് ഉപഹാരം സമ്മാനിച്ചു.
അട്ടപ്പാടിയുടെ ഒട്ടുമിക്ക മലമടക്കുകളിലൂടെയും സഞ്ചരിച്ച് അവിടുത്തെ ജീവിത സ്പന്ദനം തൊട്ടറിഞ്ഞിട്ടുള്ള ശ്രീധരൻ ജീവകാരുണ്യ മേഖലയിലും സ്വതന്ത്രമായി പ്രവർത്തിച്ചിട്ടുണ്ട്.
സാധുക്കളെ സഹായിക്കാനും രോഗികൾക്കും മറ്റും ആവശ്യമുള്ള സഹായങ്ങൾ എത്തിക്കാനും സ്വന്തം നിലയ്ക്കും അല്ലാതെയും പരിശ്രമിച്ചത് പരിഗണിച്ചാണ് ആദരം നൽകിയതെന്ന് അച്യുതൻ പനച്ചിക്കുത്ത് പറഞ്ഞു.
വിശപ്പിന്റെയും ഇല്ലായ്മയുടെയും
ദുരിത വഴികളിലൂടെ കടന്നു വന്ന ശ്രീധരന് ചുറ്റുമുള്ളവരുടെ നോവുകൾ കണ്ടില്ലെന്ന് നടിക്കാനായില്ല.
മറ്റുള്ളവർക്ക് നൽകാൻ സ്വന്തമായി യാതൊന്നും കൈവശമില്ലെങ്കിലും
സ്നേഹവും സഹായവുമെത്തിച്ച്
പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശ്രയമാവുകയാണ് ഈ മാനവിക വാദി.
إرسال تعليق