തച്ചമ്പാറ : ഫെബ്രുവരി 17 ,18 തീയതികളിൽ തച്ചമ്പാറയിൽ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽ ചേർന്ന യോഗം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ . നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ എസ് സുധീർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി പ്രദോഷ് വിശദീകരണം നടത്തി.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എസ് രാമചന്ദ്രൻ ,കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സതി രാമരാജൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ ജയശ്രീ, സിപിഐ എം മണ്ണാർക്കാട് ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ,ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി എൻ മോഹനൻ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു എം രാമചന്ദ്രൻ ,യദു കെ ,ഷമാൽ പി കെ ,എം കൃഷ്ണദാസ് ,പി ആർ ചന്ദ്രൻ ,കെ.കെ.മണികണ്ഠൻ, സന്തോഷ്.കെ, എം.രാമചന്ദ്രൻ ,എം.ഉണ്ണികൃഷ്ണൻ കെ .എ.സുദർശനകുമാർ, എ.ആർ രവിശങ്കർ,നൗഷാദ്. ഒ,മനോജ് ഡി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ,
കോങ്ങാട് എംഎൽഎ അഡ്വക്കേറ്റ് കെ ശാന്തകുമാരി [ രക്ഷാധികാരി]
ഒ.നാരായണൻകുട്ടി [ചെയർമാൻ ]
യദു.കെ [കൺവീനർ ]
إرسال تعليق