ലോകയുക്തി ചിന്താ ദിനത്തിൽ യുക്തിചിന്ത കോർണർ സജ്ജീകരിക്കുന്നു

പാലക്കാട്‌ :യുക്തിചിന്തയും ശാസ്ത്രബോധവും അന്വേഷണ തല്പരതയും വളർത്തിയെടുക്കുക
എന്ന ലക്ഷ്യത്തോടെ കേരള യുക്തിവാദി സംഘം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ലോകയുക്തി ചിന്താ ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ യുക്തിചിന്ത കോർണർ സജ്ജീകരിക്കുന്നതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു.ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ യുക്തിചിന്ത കോർണർ ഉദ്ഘാടനം ചെയ്യും.ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി. ആർ.അജയൻ,കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ശബരി ഗിരീഷ് തുടങ്ങിയവർ പങ്കെടുക്കും. യുക്തിചിന്താദിനമായ ജനുവരി 14ന് വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി.

Post a Comment

أحدث أقدم