സനോജ് മന്ത്ര പർളി
ഒറ്റപ്പാലം :"ചെർപ്പുളശ്ശേരിയിൽനിന്ന് രാ ത്രിയിൽ എങ്ങനെ റെയിൽവേ സ്റ്റേഷനി ലെത്തും? ഷൊർണൂരിലേക്കോ ഒറ്റപ്പാല ത്തേക്കോ എത്തണമെങ്കിൽ ഓട്ടോറിക്ഷ യ്ക്ക് 600 രൂപയോളം നൽകണം"-തിരുവന ന്തപുരത്തേക്ക് ജോലി ആവശ്യാർഥം യാ ത്രചെയ്യാറുള്ള ചെർപ്പുളശ്ശേരി സ്വദേശി എസ്. ഗോപീകൃഷ്ണന്റെ ആശങ്ക.നഗരസഭാപ്രദേശമായിട്ടുപോലും ചെർ പുളശ്ശേരിയിൽനിന്ന് അടുത്തുള്ള രണ്ട് റെയിൽവേ സ്റ്റേഷനിലെത്തണമെങ്കി ലും ഓട്ടോറിക്ഷയോ സ്വന്തം വാഹനമോ വേണം.
ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് ഷൊർണു രിലേക്ക് രാത്രി 7.15-നാണ് അവസാന സ്വ കാര്യ ബസ്സുള്ളത്.
ഒറ്റപ്പാലത്തേക്കുള്ള അവസാനബസ് 7.45-ന് ചെർപ്പുളശ്ശേരിയിൽനിന്ന് പുറ പ്പെടും. രാത്രി 9.35-ന് ഒറ്റപ്പാലത്തെത്തു ന്ന അമൃത എക്സ്പ്രസ് കിട്ടാൻ 7.45-നുള്ള ബസ്സിൽ സ്റ്റേഷനിലെത്തി കാത്തിരിക്കണം. ചെർപ്പുളശ്ശേരിയിലേക്ക് തിരിച്ചെത്താനും ഇതേ പ്രശ്നമുണ്ട്.
ഒറ്റപ്പാലത്ത് യാത്രക്കാരെ ഇറക്കി പോകു ന്നുണ്ട്. ദൂരസ്ഥലങ്ങളിൽനിന്ന് ഒറ്റപ്പാല ത്തേക്ക് വരുന്നവർക്കും ദുരിതമാണ്. കെ .എസ്.ആർ.ടി.സി. ബസ്സിൽ കുളപ്പുള്ളിവരെ എത്താനാകും. ഒറ്റപ്പാലത്തെത്താൻ ഓട്ടോ റിക്ഷകളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കണം. അല്ലെങ്കിൽ അർധരാത്രി റോഡിൽ കുടുങ്ങും. അമ്പലപ്പാറ പഞ്ചാ യത്ത് പ്രദേശത്തുള്ളവർക്ക് ഒറ്റപ്പാലത്തെ ത്താൻ അവസാനബസ് രാത്രി 7.45-നാണ്.
ബസ് വേണം, ഒന്നെങ്കിലുംഷൊർണൂരിൽനിന്നു കോട്ടക്കുളം അൽ അമീൻ എൻജിനിയറിങ് കോളേജ് പ്രദേ ശത്തേക്ക് മുമ്പ് ഒരു ബസ് സർവീസ് നട ത്തിയിരുന്നു..ഇപ്പോൾ ഒന്നുമില്ല. ഷൊർണൂരിൽനിന്നോ ഒറ്റപ്പാലത്തുനിന്നോ കിഴക്കേ ത്രാ ങ്ങാലിയിലേക്കൊരു ബസ് വരുന്നത് യാ ത്രക്കാർക്ക് ഗുണം ചെയ്യും.
യാത്രക്കാർ വേണ്ടേയെന്ന് ബസ്സുടമകൾ
സർവീസ് നടത്താൻ തയ്യാറാണെങ്കി ലും രാത്രിയാത്രയ്ക്ക് യാത്രക്കാർ കുറവാണെ ന്നാണ് ബസ്സുടമകൾ പറയുന്നത്. ഒറ്റപ്പാല ത്തുൾപ്പെടെ രാത്രി 8.30 കഴിഞ്ഞാൽ യാ ത്രക്കാർ നന്നേ കുറവാണ്. എന്നാൽ, തൃശ്ശൂ രിൽനിന്ന് ഒറ്റപ്പാലം, ചെർപ്പുളശ്ശേരി വഴി പെരിന്തൽമണ്ണയിലേക്ക് രാത്രി സർവീസ് തുടങ്ങാവുന്നതാണ്. ഷൊർണൂർ-കുളപ്പു ള്ളി വഴി പെരിന്തൽമണ്ണയ്ക്കു പോകുന്ന കെ .എസ്.ആർ.ടി.സി. ബസ്സുകളുടെ ചില സർ വിസുകൾ ഇതുവഴിയാക്കുന്നതും രാത്രി യാത്രക്കാർക്ക് ആശ്വാസമാകും.
പുതിയ റൂട്ടുകൾ വേണം
ഒറ്റപ്പാലം-അമ്പലപ്പാറ-വേങ്ങശ്ശേരി വഴി മണ്ണാർക്കാട്ടേക്ക് കുടുതൽ ബസ് സർവീസ് വേണ മെന്ന് ചിലർ എഴുതിയറിയിച്ചി ട്ടുണ്ടെന്നാണ് മോട്ടോർവാഹന വകുപ്പ് അധികൃതർ പറയുന്നത്. കടമ്പഴിപ്പുറം-വേട്ടേക്കര പാതയിൽ ഗ്രാമീണമേഖല യിലൂടെ സർവീസ് വേണ മെന്ന് ആവശ്യമുണ്ടെന്നും
റിപ്പോർട്ട് തയ്യാറാക്കി വകുപ്പിന് അയച്ചിട്ടുണ്ടെന്നും അധിക
തർ പറഞ്ഞു.
إرسال تعليق