പാലിയേറ്റീവ് സ്നേഹ സംഗമം നടത്തി

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് സ്നേഹ സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ധിക്ക് ചെപ്പോടൻ അദ്ധ്യക്ഷത വഹിച്ചു.
 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ജോൺ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി കുര്യൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് മാസ്റ്റർ, വിവിധ വാർഡുകളിലെ മെമ്പർമാർ, വിവിധ മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് സ്നേഹ സമ്മാനം വിതരണവും നടന്നു. നൂറ്റമ്പതോളം പാലിയേറ്റീവ് കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, അസംഷൻ ഹോസ്പിറ്റൽ നേഴ്സിങ് വിദ്യാർത്ഥികൾ, സെൻറ്റ് തോമസ് ഐ.ടി.ഐ വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.എം രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Post a Comment

أحدث أقدم