കുമരംപുത്തൂർ:ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി മുസ്‌ലിം ലീഗിലെ റസീന വറോടൻ തിരഞ്ഞെടുക്കപ്പെട്ടു.18 അംഗ ഭരണസമിതിയിൽ 11 വോട്ടുകളുടെ പിൻബലത്തിലാണ് റസീന
തിരഞ്ഞെടുക്കപ്പെട്ടത്.എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ രുക്മിണി കുഞ്ചീരത്തിന് ഏഴ് വോട്ടുകൾ ലഭിച്ചു.തുടർന്ന്, പ്രസിഡൻ്റ് രാജൻ ആമ്പാടത്തിന് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി റസീന സ്ഥാനമേറ്റു.സഹകരണ സംഘം അസി. രജിസ്ട്രാർ കെ.ജി.സാബു വരണാധികാരിയായിരുന്നു.യു.ഡി.എഫ്. മുന്നണി ധാരണ പ്രകാരം കോൺഗ്രസ് അംഗം ഡി.വിജയലക്ഷ്മി രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 18 അംഗ ഭരണസമിതിയിൽ മുസ്‌ലിം ലീഗ് -6, കോൺഗ്രസ്-4, സി.എം.പി. -ഒന്ന് അടക്കം യു.ഡി.എഫിന് 11ഉം സി.പി.എം -4,സി.പി.ഐ -3 അടക്കം എൽ.ഡി.എഫിന് -7 എന്നിങ്ങനെയാണ് കക്ഷിനില.പുതിയ വൈസ് പ്രസിഡൻ്റ് റസീനയെ യു.ഡി.എഫ്. നേതാക്കൾ ഷാൾ അണിയിച്ച് ആദരിച്ചു. ആഹ്ലാദപ്ര കടനവും നടത്തി.തുടർന്നുനടന്ന അനുമോദനയോഗത്തിൽ പ്രസിഡൻ്റ് രാജൻ ആമ്പാടത്ത് അധ്യക്ഷനായി.
إرسال تعليق