ഈശ്വരമംഗലം ശ്രീരാമജയം എ എൽ പി സ്ക്കൂൾ 73 -ാം വാർഷികാഘോഷ പരിപാടികൾ സിനിമാസംവിധായകനും നോവലിസ്റ്റുമായ റഷീദ് പാറക്കൽ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൻ്റെ അനുഭവങ്ങളിൽ നിന്നും നോവുകളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നുമെല്ലാ മാണ് പുതിയ സൃഷ്ടികൾ പിറക്കുന്ന തെന്ന് അദ്ദേഹം പറഞ്ഞു.കവിയും എഴുത്തുകാരനുമായ ജയറാം പാതാരി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായ ത്തംഗം എം.കെ. ദ്വാരകാനാഥൻ, പി.ടി.എ. പ്രസിഡൻ്റ് അബൂബക്കർ നുവ, മാനേജർ സി.സുബ്രഹ്മണ്യൻ മാസ്റ്റർ, പ്രധാനാദ്ധ്യാപകൻ പി.ജി. ദേവരാജൻ, സി.എസ്. അഭിജിത്, കെ.എം. മനോജ് കുമാർ, കെ. വിഷ്ണുപ്രിയ, കെ.ഷനൂബ് മോൻ, കെ.ആർ. പ്രവീൺ പ്രസംഗിച്ചു.
ഈശ്വരമംഗലം ശ്രീരാമജയം സ്ക്കൂൾ വാർഷികം ആഘോഷിച്ചു
The present
0
إرسال تعليق