സംസ്ഥാന സ്കൂൾ കലോത്സവം: അഷ്ടപദിയിലും ശാസ്ത്രീയ സംഗീതത്തിലും തിളങ്ങി ലക്ഷ്മി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഷ്ടപദിയിലും, ശാസ്ത്രീയ സംഗീത ത്തിലും, തിളങ്ങി ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ലക്ഷ്മി . കുമരംപുത്തൂർ എയുപി സ്കൂളിലെ അദ്ധ്യാപകനും, അദ്ധ്യാപകരത്ന അവാർഡ് ജേതാവും, മനശാസ്ത്ര ഗവേഷകനുമായ അഴകപ്പത്ത് രാജ ന്റെയും, ശ്രീകൃഷ്ണപുരം എച്ച്എസ് എസ് അദ്ധ്യാപിക രാഖി ടീച്ചറുടെയും, മകളാണ്‌ ലക്ഷ്മി. പെരിന്തൽമണ്ണ യിലെ ഭവിനേഷ് മാസ്റ്റർ, തിരുവാഴി യോടിലെ പ്രിയ ടീച്ചർ എന്നിവരാണ് ലക്ഷ്മിയുടെ ഗുരുനാഥൻമാർ. കഴി ഞ്ഞ മൂന്നുവർഷവും സംസ്ഥാനതല സംസ്കൃതോത്സവത്തിൽ വിവിധയിന ങ്ങളിൽ പങ്കെടുത്ത ലക്ഷ്മി ഈ വർ ഷവും അഷ്ടപദിയും, ശാസ്ത്രീയ സംഗീതവും, അവതരിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മലേഷ്യൻ ക്യാമ്പസിന്റെ, നേതൃത്വത്തിൽ നടന്ന അന്തർദേശീയ സംസ്കൃത ശ്ലോകോ ച്ചാരണ മത്സരത്തിൽ സമ്മാനം നേടി യിരുന്നു.

Post a Comment

أحدث أقدم