സനോജ് മന്ത്ര
പാലക്കട്:സ്വാമി വിവേകാനന്ദൻ്റെ 161-ാംമത് ജയന്തി ദിനത്തോടനുബന്ധിച്ച് പാലക്കാട് സർവ്വോദയ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ജയന്തി ദിന കൂട്ടായ്മ സംഘടിപ്പിച്ചു.
പൗരോഹിത്യത്തിനും സാമൂഹ്യ അനീതിക്കും വിദേശ ആധിപത്യത്തിനും എതിരെ നിർഭയമായി പോരാടുവാനുള്ള ഊർജ്ജം ഭാരത ജനതക്ക് നൽകിയ വിപ്ലവകാരിയായ സന്യാസിയായിരുന്നുസ്വാമി വിവേകാനന്ദൻ എന്ന് ജയന്തി ദിന കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് വിളിയോടി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
സർവോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് ആർ. സുരേന്ദ്രൻ അധ്യക്ഷനായിരുന്ന യോഗത്തിൽ സന്തോഷ് മലമ്പുഴ, പി.ബി ശ്രീനാഥ്,വേലായുധൻ കൊട്ടെക്കാട്, എം. അഖിലേഷ് കുമാർ, എ.കെ. ചന്തം, പി.എൻ.രാജേന്ദ്രൻ, കെ. വാസുദേവൻ, വി പത്മമോഹൻ, കെ.മായാണ്ടി, കെ.എ. രാമകൃഷ്ണൻ, വിജയൻ അമ്പലക്കാട് കൃഷ്ണദാസ് പേരലിക്കളം, വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വിവേകാനന്ദ സ്വാമിയുടെ ചായ ചിത്രത്തിൽ പുഷ്പാർച്ചനയും, പ്രതിജ്ജയും നടത്തി.
إرسال تعليق