തച്ചമ്പാറ : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് തച്ചമ്പാറ മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തച്ചമ്പാറ സെൻട്രൽ വെച്ച് കത്തിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ജിസാൻ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സച്ചു ജോസഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റിയാസ് തച്ചമ്പാറ,പി എസ് ശശികുമാർ,നൗഫൽ പൂന്തൊടി, രാമചന്ദ്രൻ തച്ചമ്പാറ,രവീന്ദ്രൻ,സക്കീർ, ലോറൻസ്,സണ്ണി, നസറുദ്ദീൻ,റോയ്,അലി ടി എം , പി ഗോപി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
The present
0
إرسال تعليق