കടമ്പഴിപ്പുറം ഒന്ന്, കടമ്പഴിപ്പുറം രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസ്
കെട്ടിടങ്ങൾ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കഴിഞ്ഞ 11 മാസം കൊണ്ട് 2, 17,000 ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടു ത്തുന്ന വിധത്തിൽ ഡിജിറ്റൽ സർവെ അതിവേഗം മുന്നോട്ടു പോകുകയാ ണെന്നും മന്ത്രി പറഞ്ഞു. കെ പ്രേം കുമാർ എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്റ്റർ ഡോ. എസ് ചിത്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് പി ശാസ്ത കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി മൊയ്‌തീൻകുട്ടി, ഒറ്റപ്പാലം സബ് കലക്റ്റർ മിഥുൻ പ്രേംരാജ്,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സുബ്രഹ്മണ്യൻ, ഒ ശ്രീകുമാരി, പഞ്ചായത്ത് അംഗങ്ങളായ സിൽവി ജോൺ, എം വി അനീഷ്, സി കൃഷ്ണൻകുട്ടി, കെ ജി ജോർജ്, കെ പി കമറുദ്ധീൻ, മുസ്തഫ അറോണി, ബേബി പാണൂച്ചിറ, ടി സി മണികണ്ഠൻ, കെ സനിൽ കുമാർ,കെ ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു.
إرسال تعليق