തച്ചമ്പാറ :ജീവകാരുണ്യ രംഗത്ത് അനേകർക്ക് തണലാകാൻ ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ച തച്ചമ്പാറ സി.അച്യുതമേനോൻ സ്മാരക പാലിയേറ്റീവ് യൂണിറ്റ് നിർധനരും നിരാലംബരുമായ കിടപ്പുരോഗികൾക്ക്
ഒരു കട്ടിൽ എങ്കിലും വാങ്ങി നൽകുന്നതിന് കട്ടിൽ ചലഞ്ച് പ്രഖ്യാപിച്ചു.'നമ്മളിലാണ് അവരുടെ പ്രതീക്ഷ' എന്ന പ്രമേയത്തിൽ തുടങ്ങിയ ക്യാമ്പയിൻ സമൂഹത്തിലെ അവശതയനുഭവിക്കുന്ന,അർഹതയുള്ള കിടപ്പു രോഗികൾക്ക് ആവശ്യമായ കട്ടിൽ നൽകാനുള്ള മഹത്തായ ഉദ്യമമാണ്. കിടപ്പു രോഗികളുടെ സൗകര്യാർത്ഥം നിർമിച്ച
ഒരു കട്ടിലിന് പതിനായിരം രൂപയാണ് വില.
ആദ്യ ഘട്ടത്തിൽ 50 കട്ടിലുകൾ സമാഹരിക്കാനുള്ള ഒരുക്കത്തിലാണെന്ന് പാലിയേറ്റീവ് യൂണിറ്റ് സാരഥി ജോർജ് തച്ചമ്പാറ പറഞ്ഞു.
വാർധക്യത്തിന്റെയും സങ്കീർണ രോഗപീഡകളുടെയും നിസ്സഹായതയുടെയും
ജീവിതങ്ങൾക്ക്
തുണയേകാൻ,
സി.അച്യുതമേനോൻ സ്മാരക പാലിയേറ്റീവ് യൂണിറ്റ്
വിവിധ കർമ്മ പദ്ധതികളാണ് ആലോചിക്കുന്നത്.
പാലിയേറ്റീവ് യൂണിറ്റ് മെഡിക്കൽ ഉപകരണങ്ങൾ,
നിബന്ധനകൾക്കു വിധേയമായി തികച്ചും സൗജന്യമായി താത്ക്കാലിക ഉപയോഗത്തിനായി അർഹരായ രോഗികൾക്ക് നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
إرسال تعليق