കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു;

കുവൈറ്റിൽ 45 മത്തെ മന്ത്രിസഭ നിലവിൽ വന്നു. കുവൈത്തിന്റെ 62 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 45 മത്തെ മന്ത്രിസഭയാണ് ഇപ്പോൾ അധികാരമേറ്റത്. ശൈഖ് ഡോ.മുഹമ്മദ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിൽ ആണ് പുതിയ മന്ത്രിസഭ നിലവിൽ വന്നത്.

പുതിയ പ്രധാനമന്ത്രിയായ ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ഇനി കുവൈത്തിനെ നയിക്കും .മന്ത്രിസഭക്ക് കുവൈത്ത് അമീർ അംഗീകാരം നൽകി. 13 മന്ത്രിമാർ ഉൾകൊള്ളുന്ന മന്ത്രിസഭ അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

 പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയുമായ ഡോ.നൂറ മുഹമ്മദ് അൽ മഷാൻ ആണ് സർക്കാറിലെ ഏക വനിത. നേരത്തെയുള്ള കാബിനറ്റില്‍ നിന്നും വ്യത്യസ്തമായി ഡോ.ഇമാദ് മുഹമ്മദ് അൽ അത്തിഖിയെ മാത്രമാണ് ഉപപ്രധാനമന്ത്രിയായി നിയമിച്ചത്.

Post a Comment

أحدث أقدم