തച്ചമ്പാറ:തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ, സാന്ത്വന സ്പർശം പാലിയേറ്റീവ് കുടുംബ സംഗമം കാഞ്ഞിരപ്പുഴ
ഉദ്യാനത്തിൽ നടത്തി. അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സാന്ത്വന പരിചരണ മേഖലയിൽ സർക്കാർ സംവിധാനങ്ങൾ കൈത്താങ്ങാവുകയാണ്.എല്ലാവിധ വിഭാഗീയതകൾക്കും അതീതമായി
പ്രയാസഘട്ടത്തിളുള്ള രോഗികളെയും അവരുടെ കുടുംബത്തേയും സമ്പൂർണ്ണമായും ക്രിയാത്മകമായും മാനവികമായും പരിചരിക്കുന്ന ഒരു രീതിയാണ് കേരളത്തിന്റെ പ്രത്യേകത എന്ന് ഉദ്ഘാടക പറഞ്ഞു.
തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് അംഗങ്ങൾക്കുള്ള വസ്ത്ര കിറ്റ് വിതരണം എം.എൽ.എ.നിർവഹിച്ചു. വൈസ് പ്രസിഡന്റ്
രാജി ജോണി, ചെയർപെഴ്സൺമാരായ പി.സി.ജോസഫ്, ജോർജ് തച്ചമ്പാറ, തനൂജ രാധാകൃഷ്ണൻ, ഡോ.ശോഭ,ഡോ. ഗംഗ വാർഡ് മെമ്പർമാരായ ഐസക് ജോൺ, മല്ലിക,ബെറ്റി ലോറൻസ്, ബിന്ദു കുഞ്ഞിരാമൻ, മനോരഞ്ജിനി,ജയ ജയപ്രകാശ്,ശാരദ, ചാണ്ടി തുണ്ടുമണ്ണിൽ, ശരത് ബാബു തച്ചമ്പാറ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.നാടൻ പാട്ടു കലാകാരൻ,സന്തോഷ് അട്ടപ്പാടി,ഡോ.സുനിൽ രാജ്,വിദ്യാർഥികൾ, വരവീണ,പാലിയേറ്റീവ് അംഗങ്ങൾ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, സ്കൂളുകൾ,വ്യാപാരികൾ, കുടുംബശ്രീ,പൗരപ്രമുഖർ തുടങ്ങിയവർ പാലിയേറ്റീവ് സഹായ പ്രവർത്തനങ്ങളുമായി സഹകരിച്ചു.
إرسال تعليق