കല്ലടിക്കോട് :കരിമ്പ ഗ്രാമപഞ്ചായത്തിലെ തുപ്പനാട് സെന്ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് എംഎൽഎ
കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക വകയിരുത്തിയാണ് ലൈറ്റ് സ്ഥാപിച്ചത്.
പഞ്ചായത്തിൽ നാലിടങ്ങളിൽ കൂടി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നുണ്ട്.
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
കെ.കോമളകുമാരി,
ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.ജയശ്രീ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംലത്ത്, രാധിക,ജയ വിജയൻ,
എൻ.കെ.നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.വാർഡ് മെമ്പർ പി.കെ.അബ്ദുള്ളക്കുട്ടി സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ നന്ദിയും പറഞ്ഞു.
إرسال تعليق