കഞ്ചിക്കോട് വ്യവസായ മേഖലക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം:വി.രാധാകൃഷ്ണൻ...

                                       സനോജ് മന്ത്ര പർളി
സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് വ്യവസായ മേഖലക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബി എം എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പാലക്കാട് വെച്ച് ഫെബ്രുവരി 9,10,11 തിയതികളിൽ നടക്കുന്ന ബി എം എസ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി കേരളത്തിലെ സ്വകാര്യ വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരവും എന്ന വിഷയത്തിൽ കഞ്ചിക്കോട് ഗ്രാൻ്റ് മിനി കൺവെൻഷൻ സെൻററിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റും, സർക്കാരും തൊഴിലാളി യൂണിയനും ഉൾപ്പെടുന്ന ത്രികക്ഷി സംവിധാനം രൂപികരിക്കണമെന്നും . സംരംഭകരുടെ ആശങ്കകൾ അകറ്റി വ്യവസായ സൗഹൃദമാക്കണമെന്നും . കേരളത്തെ വ്യവസായ മേഖലയിൽ മാതൃകാ സംസ്ഥാനമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംരംഭകരുടെ ആശങ്കകൾ  അകറ്റി അതിവേഗം വ്യവസായ സൗഹൃദമാക്കണമെന്നും . ഇതര സംസ്ഥാനത്തേക്ക് വ്യവസായങ്ങൾ പോകുന്ന സാഹചര്യം ഇല്ലാതാക്കി  അഭ്യസ്തവിദ്യരായ യുവ ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സാക്ഷാത്ക്കരിക്കണമെന്നുംഅദ്ദേഹം നിർദ്ദേശിച്ചു.
ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ ജില്ലാ വൈസ് പ്രസിഡൻ്റ് വി. രാജേഷ് വിഷയാവതരണം നടത്തി.വിഷയത്തെ അധികരിച്ച് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.ശശി, ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി എം.നടരാജൻ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് വിജയൻകുനിശ്ശേരി, പാലക്കാട് മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി ഡോ.പി.ശിവദാസ്, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം വൈസ് പ്രസിഡൻ്റ് ആർ.കിരൺകുമാർ, എൻ ഐ പി എം വൈസ് പ്രസിഡൻ് വി.ഗുരുവായൂരപ്പൻ ബി എം എസ് പാലക്കാട് ജില്ലാ സെക്രട്ടറി കെ.രാജേഷ്  ജില്ലാ പ്രസിഡന്റ് സലിം തെന്നിലാപുരം  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم