തച്ചമ്പാറ : തച്ചമ്പാറ ദേശബന്ധു ഹൈസ്കൂളിന് സമീപത്തുകൂടി കാരാകുറുശ്ശിയിലേക്ക് പോകുന്ന നവീകരിച്ച റോഡ് കോങ്ങാട് എംഎൽഎ അഡ്വ: കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു ഇരു വശങ്ങൾ ഇന്റർലോക്ക് ചെയ്താണ് നവീകരിച്ചിരിക്കുന്നത്.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഏഴു ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത് വിദ്യാർത്ഥികൾക്ക് കാൽനടയായി സഞ്ചരിക്കാനും ജനതിരക്ക് ഏറിയ സ്ഥലം ആയതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും ജനങ്ങൾക്ക് റോഡ് ഏറെ ഉപകാരപ്പെടും. സ്കൂളിലെ വിദ്യാർഥികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന റോഡാണിത്, രാവിലെയും വൈകുന്നേരവും വിദ്യാർത്ഥികൾ സഞ്ചരിക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് ഈ റോഡുവഴി കടന്നുപോവാൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. സ്കൂൾ സമയം കഴിഞ്ഞാൽ റോഡിന് സമീപത്തായി വാഹനം പാർക്ക് ചെയ്താൽ റോഡിലൂടെ വാഹനങ്ങൾ പോകുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നൊരിടംകൂടിയായിരുന്നു ഈറോഡ്. സ്കൂൾ വിദ്യാർത്ഥികളുടെയും പരിസര പ്രദേശത്തെ ആളുകളുടെയും പ്രധാന ആവശ്യം കൂടിയായിരുന്നു റോഡിലൂടെ നടക്കാനുള്ള സൗകര്യം വേണമെന്നത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജി ജോണി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് തച്ചമ്പാറ,.വാർഡ് മെമ്പർമ്മാരയ ഐസക്ക് ജോൺ,മല്ലിക,ബിന്ദു കുഞ്ഞിരാമൻ എന്നിവരും വ്യാപാരികളും മറ്റ് സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
നാടിന്റെ ആവശ്യംവരും തലമുറയുടെ ആവശ്യം: നവീകരിച്ച തച്ചമ്പാറ ടൗൺ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു
The present
0
إرسال تعليق