കരിമ്പുഴ സഹകരണ അർബ്ബൻ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൻ.ആർ.സുരേഷിനേയും എഴുത്തുകാരനായ ഉണ്ണി കരിമ്പുഴയേയും നേപ്പാളിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് റണ്ണേഴ്സ് അപ്പ് വിജയം കരസ്ഥമാക്കിയ ഗ്രിഗറി മാത്യു ജോണിനേയും അനുമോദിച്ചു. സംഘം പ്രസിഡണ്ട് പി.ഹരിഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ മുൻ എം.പി., വി.എസ്. വിജയരാഘവൻ യോഗം ഉദ്ഘാടനം ചെയ്തു. കരിമ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൗക്കത്ത്, ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് തെങ്ങിൻതോട്ടം, ഗ്രാമ പഞ്ചായത്ത് അംഗം രജിത ടീച്ചർ, സംഘം വൈസ് പ്രസിഡണ്ട് കെ. മരക്കാർ എന്നിവർ ആശംസകൾ നേർന്നു. അനുമോദനം ഏറ്റുവാങ്ങിയ എൻ.ആർ.സുരേഷ്, ഉണ്ണി കരിമ്പുഴ, ഗ്രിഗറി മാത്യു ജോൺ എന്നിവർ മറുമൊഴി രേഖപ്പെടുത്തി. സംഘം ഡയരക്ടർ യു.കുഞ്ഞയമ്മു സ്വാഗതവും സെക്രട്ടറി ജോൺസൺ കുറ്റിക്കൽ നന്ദിയും പറഞ്ഞു.
വാർഷിക പൊതുയോഗവും അനുമോദനവും
The present
0
إرسال تعليق