ചതുപ്പ് നിലങ്ങളിൽ മണ്ണിട്ടതായി പ്രദേശവാസികൾക്ക് പരാതി

തച്ചമ്പാറ : തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചോലയിൽ കുന്ന് പുളിഞ്ചോട് തമ്പാൻ തോടിന് സമീപം ചതുപ്പ് നിലങ്ങളിൽ മണ്ണിട്ടതായി പരിസരവാസികൾക്ക് പരാതി.
കഴിഞ്ഞ രണ്ടു ദിവസമായാണ് 30ലധികം ലോഡ് മണ്ണ് ചതുപ്പ് നിലത്തിലിട്ടതായി പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതെന്നും മണ്ണിട്ട ചതുപ്പ് നിലത്തിനു സമീപത്തായി 35 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന തോടിന് ഭീഷണിയാണ് മണ്ണിട്ടത് എന്നും തങ്ങളുടെ കുടിവെള്ളം തന്നെ ഇല്ലാതാക്കുന്ന പ്രവർത്തിയാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് എന്നും പരിസരവാസികൾ.
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറാണ് ഭൂമി മണ്ണിട്ട് നികത്താൻ മുൻകൈ എടുത്തിരിക്കുന്നത് നമ്മുടെ നാടിന് വികസനം കൊണ്ടുവരേണ്ട ആളുകൾ നാടിനെ ദുഷ്കരമാക്കാൻ ശ്രമിക്കുകയാണ് എന്നും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്താൽ പ്രദേശവാസികൾ ശക്തമായി പ്രതികരണവുമായി മുന്നോട്ട് വരും എന്ന് പ്രദേശവാസികൾ പറഞ്ഞു.എന്നാൽ മണ്ണിട്ട് നികത്തിയ സ്ഥലം പറമ്പ് ആണെന്നും പറമ്പിന് അരികിലൂടെ പോകുന്ന തമ്പാൻ തോടിന് ഭീഷണിയായി ഒന്നും ചെയ്യുന്നില്ല എന്നും നാലാം വാർഡ് മെമ്പർ അറിയിച്ചു.നിലവിൽ മണ്ണ് അടിക്കുന്നത് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കൃത്യമായി പരിശോധന നടത്തിയ ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് തച്ചമ്പാറ വില്ലേജ് ഓഫീസർ രാജേഷ് പി എസ് പറഞ്ഞു.

Post a Comment

أحدث أقدم