അട്ടപ്പാടിയുടെ മനോഹര പശ്ചാത്തലത്തിൽ ആദിവാസികൾ മാത്രം അഭിനയിച്ച,ഇരുള ഭാഷയിലെ ചലച്ചിത്രം,ധബാരി ക്യുരുവി പ്രദർശനം നടത്തി

മണ്ണാർക്കാട് : ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്ത ധബാരി ക്യുരുവി
എന്ന ചലച്ചിത്രം മണ്ണാർക്കാട് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മിലൻ സിനിമാസിൽ പ്രദർശിപ്പിച്ചു.ആദ്യ പ്രദർശനം കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത ചെണ്ട വാദ്യ കലാകാരനായ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.ആദ്യ പ്രദർശനത്തിനുശേഷവും രണ്ടാമത്തെ പ്രദർശനത്തിന് മുൻപും സംവിധായകനായ പ്രിയ നന്ദനൻ , ക്യാമറാമാൻ അശ്വഘോഷൻ ,സഹ സംവിധായകൻ ഗോക്രി, അഭിനേത്രി മീനാക്ഷി ,നിർമ്മാണ നിർവഹണം നടത്തിയ പ്രസാദ് എന്നിവർ പ്രേക്ഷകരുമായി സംവദിച്ചു. മികച്ച പ്രേക്ഷക സാന്നിധ്യമാണ് രണ്ട് പ്രദർശനങ്ങളിലും ഉണ്ടായത്.ഫിലിം സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം പ്രിയനന്ദനൻ എന്ന സംവിധായകനുമായുള്ള ആത്മബന്ധം അദ്ദേഹത്തിൻറെ ആദ്യ ചിത്രമായ നെയ്ത്തുകാരൻ്റെ പ്രദർശനം മുതൽ തുടങ്ങുന്നതാണ്.ആ ചിത്രം കേരളത്തിൽ ആദ്യമായി പ്രദർശിപ്പിച്ചത് ഡെക്കലോഗിൻ്റെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ രണ്ട് തീയറ്ററുകളിൽ ആയിരുന്നു .ഇപ്രാവശ്യവും തിയറ്ററിൽ തന്നെ ചലച്ചിത്രം പ്രദർശിപ്പിക്കാനായി എന്നത് വളരെ സന്തോഷകരമായ ഒരു അനുഭവമാണ്,ഡെക്കലോഗ് പ്രവർത്തകർ പറഞ്ഞു.ഡെക്കലോഗ് ഫിലിം സൊസൈറ്റി പ്രവർത്തകരായ
അചുതനുണ്ണി പി,പ്രവീൺ കെ സി,ജി പി രാമചന്ദ്രൻ, രെജി എം ഡി,മുഹമ്മദ് ബഷീർ,നിമിഷ,ഷൈൻ ശങ്കർ ദാസ് ,സന്തോഷ് ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു

Post a Comment

أحدث أقدم