തച്ചമ്പാറ:മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഹരിതകർമസേന,
തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യങ്ങൾ കൂടി ശേഖരിക്കുന്നു.ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി നിർവഹിച്ചു.
ശുചിത്വമിഷനുമായി സഹകരിച്ചാണ് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ.പാഴ് വസ്തുക്കളുടെ ശേഖരണത്തിലും സംസ്കരണത്തിലുമാണ് സേന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇനി മുതൽ
മാലിന്യസംസ്കരത്തെറിച്ചുള്ള കൃത്യമായ ബോധ്യം ജനങ്ങൾക്ക് പകർന്നു നൽകുന്നതിനും, വീടുകളിലും സ്ഥാപനങ്ങളിലും എത്തി അജൈവ പാഴ്വസ്തുക്കളുടെ വാതിൽപ്പടി ശേഖരണം കൂടി ഉറപ്പാക്കുമെന്നും
ഇക്കാര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങളോട് ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഒ.നാരായണൻകുട്ടി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ്തച്ചമ്പാറ,
മെമ്പർമാരായ മല്ലിക, ഷഫീഖ്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മിനി തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق