കല്ലടിക്കോട് :മാനവ സാഹോദര്യത്തിന്റെയും
സാമുദായിക ഐക്യത്തിന്റെയും സന്ദേശം നൽകി,കരിമ്പ
നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയ കൂദാശ കർമ്മങ്ങൾ നടത്തി.
മോർ ബസേലിയോസ് കർദിനാൾ ക്ലിമീസ്
കാതോബാവ മുഖ്യ കാർമികത്വം വഹിച്ചു.പരസ്പര സ്നേഹത്തിന്റെയും നന്മയുടെയും പ്രചാരകരാവണം.ദൈവ ജനം ദയാതല്‌പരരായിരിക്കണം.
വെളിച്ചവും പ്രത്യാശയും നൽകുന്ന അനുഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് കരിമ്പ ദേവാലയം,കർദിനാൾ ക്ലിമീസ്
കാതോലിക്ക ബാവ
ഓർമിപ്പിച്ചു.
മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ഡോ.യൂഹാനോൻമാർ തയോഷ്യസ് മെത്രാപ്പോലീത്ത,പാലക്കാട് രൂപത അധ്യക്ഷൻ ഡോക്ടർ പീറ്റർ കൊച്ചുപുരയ്ക്കൽ, മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ഡോ.എബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സഹകാർമികരായി. കാതോലിക്ക ബാവയെയും ബിഷപ്പുമാരെയും കാഞ്ഞിക്കുളത്തുനിന്ന് സ്വീകരിച്ച് ആനയിച്ചതോടെയാണ് ദൈവാലയ മൂറോൻ കൂദാശയ്ക്ക് തുടക്കമായത്.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അഭിവന്ദ്യ പിതാക്കന്മാർക്ക് പൗര സ്വീകരണം നൽകി.
കൃതജ്ഞത സംഗമം,ഡയറക്ടറി പ്രകാശനം,സ്നേഹവിരുന്ന് എന്നിവ ഇതോടനുബന്ധിച്ച് നടന്നു.റവ.ഫാ.ദാനിയേൽ പൂവണ്ണത്തിൽ,
റവ.ഫാ.ജോസഫ് പുത്തൻപുരക്കൽ,
റവ.ഫാ.ജേക്കബ് കാട്ടിപറമ്പിൽ വി.സി
എന്നിവർ നയിക്കുന്ന ബൈബിൾ കൺവെൻഷൻ ജനുവരി 9,10,11 തീയതികളിലായി നടക്കും.ജനുവരി 13നാണ് പ്രധാന തിരുനാൾ.റവ. ഡോ.തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനാവും.
إرسال تعليق