പുഴകൾ പ്രകൃതിയുടെ താളം'പുഴയെ തേടി'സംസ്ക്കാരിക സംഗമം മെട്രോമാൻ ഉദ്ഘാടനം ചെയ്യും

മണ്ണാർക്കാട് :പുഴകളൊക്കെ നശിച്ചുകൊണ്ടിരിക്കെ
പുഴ വൃത്തിയാക്കിയും പുഴയെ സമഗ്രമായി പഠിച്ചും,പുഴ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തിയും മണ്ണാർക്കാട്-
നെല്ലിപ്പുഴ സംരക്ഷണ സമിതിയുടെ 'പുഴയെ തേടി' സംസ്ക്കാരിക-സ്നേഹ സംഗമം ജനുവരി 20ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.നെല്ലിപ്പുഴയെ സമഗ്രമായി അറിയുക എന്ന ലക്ഷ്യത്തിലൂന്നി വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തി വിവരങ്ങൾ ക്രോഡീകരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായിട്ടാണ് പുഴയെ തേടി എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തെ പ്രമുഖ സാങ്കേതികവിദഗ്ദ്ധൻ മെട്രോമാൻ ഇ.ശ്രീധരൻ
സംഗമം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രവർത്തകൻ കെ പി എസ് പയ്യനടം മുഖ്യപ്രഭാഷണം നടത്തും.നെല്ലിപ്പുഴ സംരക്ഷണ സമിതി പ്രസിഡന്റ് ഷിജി റോയ് അധ്യക്ഷയാകും.പുഴ നടത്തവും കവിതാലാപനവും വിഷയാധിഷ്ഠിതമായ ചർച്ചയും ഉണ്ടായിരിക്കും.രാവിലെ 9മണിക്ക് 
തോരാപുരം പാലത്തിന് സമീപം പുഴനടത്തത്തോടെയാണ് കാര്യപരിപാടികൾ ആരംഭിക്കുക.
ഫോൺ : 80753 47538

Post a Comment

أحدث أقدم