കായിക മികവിൽ അഭിമാനമായക്ലബ്ബുകൾക്ക് ഉപഹാരം. അറേബ്യൻ സ്പോർട്സ് വേൾഡ് നാളെ നാടിന് സമർപ്പിക്കുന്നു

കല്ലടിക്കോട് :കായിക മികവിൽ നാടിന് അഭിമാനമായ ക്ലബ്ബുകൾക്ക് അറേബ്യൻ സ്പോർട്സ് വേൾഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഹാരങ്ങൾ സമ്മാനിക്കുമെന്ന് സ്ഥാപന സാരഥികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
കരിമ്പയുടെ കായിക മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾ നടത്തിവരുന്ന പ്രത്യേക പങ്കാളിത്തത്തിന് പുറമേയാണ് ഈ സ്നേഹാദരം.
ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്
അറേബ്യൻ സ്പോർട്സ് വേൾഡ്
കല്ലടിക്കോട് ദീപ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിക്കും.
എല്ലാവിധ സ്പോർട്സ് ഉൽപ്പന്നങ്ങളുടെയും അതിവിപുലശേഖരവുമായി,കല്ലടിക്കോട് ആദ്യമായിട്ടാണ്,ഒരു സമ്പൂർണ്ണ സ്ഥാപനം
വരുന്നത്.കായിക താരങ്ങളുടെ മനം നിറക്കുന്ന വൈവിധ്യമാർന്ന സ്പോർട്സ് കളക്ഷനുമായി
അറേബ്യൻ സ്പോർട്സ് വേൾഡ് ഉദ്ഘാടന പരിപാടിയിൽ 
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ,വ്യാപാരി സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ,കായിക രംഗത്തെയും സാമൂഹ്യ മേഖലയിലെയും വ്യക്തിത്വങ്ങൾ 
തുടങ്ങിയവർ,ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.

Post a Comment

أحدث أقدم