-ശ്രീധരൻ അട്ടപ്പാടി
അട്ടപ്പാടി ചുരം റോഡ് തകർച്ച,അധികാരികൾ ആരും തിരിഞ്ഞു നോക്കാത്തത് എന്തുകൊണ്ട്? റോഡ് നന്നാക്കേണ്ടത് എല്ലാവർക്കും വേണ്ടിയല്ലേ?മന്ത്രിമാർ വരുമ്പോൾ മാത്രം കുഴിയടച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടാൽ മതിയോ?
അട്ടപ്പാടി ചുരം ഉൾപ്പെടുന്ന മണ്ണാർക്കാട്–ചിന്നത്തടാകം റോഡ് അറ്റകുറ്റപ്പണി,നവീകരണ പ്രവൃത്തികൾ ഇക്കാലമത്രയും ഏതുവരെ എത്തിയെന്ന് ജനങ്ങളോട് പറയാൻ അധികാരികൾക്ക് ബാധ്യത ഇല്ലേ?
എത്രകാലമായി ഇവിടുത്തെ ജനങ്ങൾ ഈ ദുരിതം സഹിക്കുന്നു? അട്ടപ്പാടി പോലുള്ള ഗോത്രവർഗ്ഗ മേഖലയിൽ ഏത് ആവശ്യത്തിനും മണ്ണാർക്കാട്ടിലേക്ക് വരണം.പല അസൗകര്യങ്ങളിലും ക്ലേശങ്ങളിലും കഴിയുന്ന ഇവിടുത്തെ ജനതയോട് സഞ്ചാരയോഗ്യമായ ഒരു റോഡ് എങ്കിലും നൽകി അധികാരികൾക്ക് സഹായിച്ചു കൂടേ?അട്ടപ്പാടിയുടെ ഉൾപ്രദേശങ്ങളിലെ പല റോഡുകളും നവീകരിച്ച സഞ്ചാരയോഗ്യമായ കാര്യം വിസ്മരിക്കുന്നില്ല.
ഇതിനു പുറമെ,കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ച മുള്ളി റോഡ് അടഞ്ഞുകിടക്കുന്നു.അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് തമിഴ്‌നാട് അടച്ചു.വനംവകുപ്പ് ചെക്ക്‌പോസ്റ്റിലൂടെ യാത്രക്കാരെ വിലക്കിയിരിക്കുകയാണ്.
മുള്ളി റോഡ് അടച്ചതിനാലും, ചുരം റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാലും അട്ടപ്പാടി ജനത സഹിക്കുന്ന പ്രയാസം എന്തു മാത്രമാണെന്ന് അധികാരികൾ അറിയുന്നുണ്ടോ?
إرسال تعليق