കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻഹെൽത്ത് ക്യാമ്പ് നടത്തി

മണ്ണാർക്കാട് :സർക്കാർ നിർദ്ദേശപ്രകാരം ഭക്ഷണ വിൽപ്പന നടത്തുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി ഹെൽത്ത് കാർഡ് ലഭ്യമാക്കുന്നതിന്നായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു.രക്ത പരിശോധന, കണ്ണ് പരിശോധന,ശരീര പരിശോധന, ടൈഫോയിഡ് പ്രതിരോധ വാക്സിൻ ഉൾപ്പടെയുള്ള കാര്യങ്ങളാണ് ക്യാമ്പിൽ നടത്തിയത്.
400 ൽപ്പരം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
കെ എച്ച്ആർ എ യൂണിറ്റ് പ്രസിഡൻ്റ് സി സന്തോഷിൻ്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഫസൽ റഹ്മാൻ ഉൽഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി ഫിറോസ് ബാബു, ട്രഷറർ മിൻഷാദ് ,ഭാരവാഹികളായ ഇ എ നാസർ,ജയൻ ജ്യോതി,കതിരവൻ, നാസർ ചില്ലീസ്,ഷാജഹാൻ, ടി കെ സിദ്ദീക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم